Episodi

  • നിവേദ്യമാകുമോ നിധിൻ? | India File Podcast
    Feb 4 2026

    ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ കാര്യത്തിലെന്നതുപോലെ നിതിൻ നവീനെ അധ്യക്ഷനാക്കിയതിനെയും ബിജെപിയുടെ അപ്രതീക്ഷിത തീരുമാനം എന്നു പറയാം. ‘നിതിൻ നവീൻ എന്റെ ബോസ് ആണ്’ എന്ന് പ്രസ്താവിച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കുന്നത് ഇങ്ങനെ ഒരു തീരുമാനം തന്റേതാണ് എന്നാണ്. എന്തുകൊണ്ടാണ് ഇക്കാലത്ത് ഇങ്ങനെ ഒരു പരീക്ഷണത്തിന് പ്രധാനമന്ത്രി തയാറായത്? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.


    The Youngest Boss: Why PM Modi's Appointment of Nitin Nabin as BJP President is a Masterstroke of Generational Shift? Malayala Manorama Delhi Chief of Bureau Jomy Thomas Explains in 'India File' Podcast.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    7 min
  • നല്ല കരിയർ സ്വപ്നം കാണുന്നവർ - Benefits of Internship | Career Podcast | Career tips
    Feb 2 2026

    ജോലിയുടെ സ്വഭാവവും ഉത്തരവാദിത്തങ്ങളും ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപുതന്നെ അറിയാനായാൽ അതു കരിയർ വളർച്ചയ്ക്ക് ഏറെ സഹായിക്കില്ലേ? നല്ല കരിയർ സ്വപ്നം കാണുന്നവർക്കുള്ള മികച്ച ഓപ്ഷനാണ് ഇന്റേൺഷിപ്. വിവിധ ജോലികളെക്കുറിച്ച് അറിവ് ലഭിക്കുന്നതോടൊപ്പം നൈപുണ്യ വികസനത്തിനും ഇന്റേൺഷിപ് സഹായിക്കും. ഇന്റേൺഷിപ്പിന്റെ പ്രയോജനങ്ങളെക്കുറിച്ച് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    For those aspiring to have a successful career, an internship is an excellent choice to understand the nature and responsibilities of a job. In addition to offering insights into various job roles, internships also facilitate skill development. Listen to the podcast presented by Sam David and explore the benefits of an internship

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    4 min
  • സമാധാനം എങ്ങനെ കണ്ടെത്താം?
    Feb 2 2026

    സമാധാനം എല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ ഏറ്റവും പിടികൊടുക്കാതെ നിൽക്കുന്ന ഒരു കാര്യവും ഇതാണ്. എവിടെ നിന്നാണ് സമാധാനം തുടങ്ങുന്നത്.നമ്മുടെ ചിന്തയിൽനിന്നു തന്നെ.നമ്മെ അലട്ടുന്ന പല പ്രശ്‌നങ്ങളുണ്ടാകും. അവ നമ്മുടെ സമാധാനവും കളയും. എന്നാൽ ഈ പ്രശ്‌നങ്ങൾ നമ്മെ അലട്ടാത്ത ഒരു സ്ഥി വന്നാലോ. സമാധാനം പുനസ്ഥാപിക്കപ്പെടും. ഭയം, ഭാവിയെക്കുറിച്ചുള്ള അമിതമായ ആകാംഷ, ഭൂതകാലത്തെ ചെയ്തികളെക്കുറിച്ചുള്ള കുറ്റബോധങ്ങളും വിഷമങ്ങളും തൊട്ട് പല കാര്യങ്ങളും നമ്മുടെ സമാധാനം കളയാം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Finding inner peace begins with managing your thoughts and building a mental fortress against life's unpredictable trials. By waging war only against unnecessary fears and anxieties, you can cultivate a mind that remains steady and calm. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    3 min
  • കുഞ്ഞിക്കിളിയുടെ സംരക്ഷകർ - Story for Kids | Manorama Online Podcast | Bedtime Stories
    Feb 1 2026

    ചെറുവനം എന്ന് പേരുള്ള, നിറയെ പച്ചപ്പ് നിറഞ്ഞ ഒരു കാട്ടിൽ, ചിക്കു എന്നും പീക്കു എന്നും പേരുള്ള രണ്ട് കൊച്ചണ്ണാറക്കണ്ണന്മാർ ജീവിച്ചിരുന്നു. ഒരു വലിയ മാവിന്റെ കൊമ്പിലായിരുന്നു അവരുടെ മനോഹരമായ കൂട്. ചിക്കു ചുറുചുറുക്കും ആകാംഷയുമുള്ളവനായിരുന്നു. അവന് പുതിയ കാര്യങ്ങൾ കണ്ടെത്താനും കാണാനും ഇഷ്ടമായിരുന്നു. എന്നാൽ പീക്കു ശാന്തയും ചിന്താശീലയുമായിരുന്നു. കഥ കേട്ടോളൂ...

    The Guardians of the Little Bird
    In a lush, green forest named Cheruvanam, lived two little squirrels named Chikku and Peeku. They had a beautiful nest on a branch of a large mango tree. Chikku was energetic and curious. He loved to discover and see new things. Peeku, however, was calm and thoughtful. It was his habit to think carefully before doing anything. Despite their very different personalities, they were the best of friends. Let's listen to the story.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    2 min
  • 6 മാസത്തെ ആസൂത്രണം, പക്ഷേ കേരള പൊലീസിന് മുൻപിൽ പതറി കൊലപാതകി | Crime Beat Podcast | Mary Teacher Murder | True Crime
    Jan 31 2026

    ഒരു കുറിപ്പു പോലും എഴുതി വയ്ക്കാതെ വീട്ടിലെ കിണറ്റിൽ ചാടി ഹൈസ്കൂൾ അധ്യാപികയായ എം.പി മേരി ആത്മഹത്യ ചെയ്തുവെന്ന വിവരം ഇരിട്ടിയിലെ കരിക്കോട്ടക്കരിയിലെ നാട്ടുകാരെ ഞെട്ടിച്ചു. എന്നാൽ, കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ കൊലപാതകമാണെന്ന് വൈകാതെ പൊലീസ് കണ്ടെത്തി. കേരള പൊലീസിന്റെ സമർഥമായ അന്വേഷണത്തിൽ തെളിയിക്കപ്പെട്ട ഇരിട്ടിയിലെ കരിക്കോട്ടക്കരി മേരി കൊലപാതക കേസിനെക്കുറിച്ച് കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ.​

    The people of Karikkottakkari in Iritty were shocked by the news that M.P. Mary, a high school teacher, had allegedly died by suicide after jumping into the well at her home without leaving even a single note. However, the police soon discovered that it was a meticulously planned murder. Listen to the Crime Beat podcast for a detailed account of the Iritty Karikkottakkari Mary murder case, which was conclusively solved through the efficient investigation by the Kerala Police.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    13 min
  • 500 സ്ത്രീകൾക്കൊപ്പം രാജാവ് പാർത്ത പാറക്കൊട്ടാരം
    Jan 30 2026

    തട്ടുതട്ടായി തയാറാക്കിയ പൂന്തോട്ടങ്ങൾ, കുളങ്ങൾ, ഫൗണ്ടനുകൾ, കണ്ണാടിഭിത്തി, ജലധാരകൾ എന്നിവയെല്ലാമടങ്ങിയ ഒരു ആഢംബരക്കോട്ടയായിരുന്നു സിഗിരിയ. ലോകമെമ്പാടുമുള്ള 500 അതിസുന്ദരികളെ കശ്യപൻ സിഗിരിയയിലെത്തിച്ചു. അവരെ തന്റെ വിനോദത്തിനായി അവിടെ പാർപ്പിച്ചു. ചുരുക്കിപ്പറഞ്ഞാൽ തന്റെ വിനോദക്കൊട്ടാരമാക്കി കശ്യപൻ സിഗിരിയയെ മാറ്റി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Sigiriya rock fortress is an ancient Sri Lankan marvel built by King Kashyapa after he seized the throne through a bloody coup. He transformed the site into a luxurious pleasure palace, but his reign ended in suicide when his exiled brother returned for revenge. Discover the fascinating history of Sigiriya, Sri Lanka's ancient rock fortress built by King Kashyapa in the 5th century. Uncover the story of betrayal, patricide, and how this UNESCO World Heritage Site was transformed into a lavish pleasure palace before its builder's tragic end.This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    4 min
  • അമ്മ ഇനി അവളെ ഫോൺ ചെയ്യരുത് - പേനാക്കത്തി - വിനോദ് നായർ
    Jan 28 2026

    അച്ഛൻ, അവിയൽ, അച്ചമ്മ... ഈ മൂന്നു കാര്യങ്ങൾ ഒഴിവാക്കാമെന്ന് ശരത് പറഞ്ഞതോടെയാണ് അവന്റെ അനുജന്റെ വിവാഹത്തിന് വരാമെന്ന് നിത്യാ ചാക്കോച്ചൻ സമ്മതിച്ചത്. നിത്യ ശരത്തിന്റെ കാമുകിയായിരുന്നു. ദീർഘകാലം പ്രണയിക്കുകയും ഒരുമിച്ച് ജീവിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തവരാണ് അവർ. രണ്ട് അച്ഛന്മാർ തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിനൊടുവിൽ അവരുടെ വിവാഹം മുടങ്ങിയതാണ്. ആ തർക്കത്തിനിടെ മറ്റൊരച്ചൻ കൂടി വന്നതോടെ കാര്യങ്ങൾ ബഹുത് അച്ചാർ.. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് പേനാകത്തി. അവതരിപ്പിക്കുന്നത് വിനോദ് നായർ

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    7 min
  • ഇ-നോവൽ – അധ്യായം: പതിനാല് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature
    Jan 27 2026

    ഇപ്പോള്‍ മധുവിന്റെ രൂപം എങ്ങനെയായിരിക്കും? മുടി വളര്‍ന്നിട്ടുണ്ടാകുമോ? ആ തെളിച്ചമുള്ള കണ്ണുകളില്‍ ഇപ്പോഴും സ്നേഹം നിറഞ്ഞു നില്‍ക്കുന്നുണ്ടാകുമോ? നേര്‍ത്ത വീതിയില്‍ തെളിഞ്ഞ മീശയ്ക്ക് കനം കൂടിയിട്ടുണ്ടാവില്ലേ?

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    11 min