Kathoram Ravi Menon | Music Podcast copertina

Kathoram Ravi Menon | Music Podcast

Kathoram Ravi Menon | Music Podcast

Di: Mathrubhumi
Ascolta gratuitamente

Offerte di stagione | 0,99 €/mese per i primi 3 mesi

A seguire 9,99 €/mese – si applicano condizioni. Puoi disdire mensilmente.
പാട്ടുകളുടെ പിന്നണിയിലുണ്ട് അങ്ങാടിപ്പാട്ടാവാത്ത കുറേ കഥകള്‍. പോയകാലത്തിന്റെ നാട്ടുവഴിയിലുണ്ട് പാട്ടിനേക്കാള്‍ ഇമ്പമുള്ള വേറെയും കഥകള്‍. കാതോരം കേള്‍ക്കാം പാട്ടെഴുത്തുകാരന്‍ രവി മേനോന്‍ പറയുന്ന ഈ കഥകള്‍Copyright Mathrubhumi Musica
  • എ.എം. രാജയുടെ സംഗീത ജീവിതവും ദാരുണമായ അന്ത്യവും | കാതോരം | Podcast
    Oct 6 2026
    ഒരു കാലത്തെ തെന്നിന്ത്യൻ സംഗീതലോകത്ത് തന്റേതായ ശബ്ദംകൊണ്ട് ഇടം നേടിയ എ.എം. രാജ. മിതഭാഷിയായ, സംഗീതത്തെ മാത്രം ശ്വസിച്ച് ജീവിച്ച ആ കലാകാരന്റെ ജീവിതത്തിനും വിടവാങ്ങലിനും പിന്നിൽ നൊമ്പരപ്പെടുത്തുന്ന നിരവധി ഓർമകളുണ്ട്.ഉദയഭാനുവുമായുള്ള സൗഹൃദം മുതൽ അവസാന യാത്രവരെ... എ.എം. രാജയുടെ സംഗീതജീവിതത്തിലേക്ക് ‘കാതോരം വിത്ത് രവി മേനോൻ’ സഞ്ചരിക്കുന്നു.

    ശബ്ദമിശ്രണം : പ്രണവ് പി എസ്
    നിർമ്മാണം : ആർ ജെ അച്ചൂ
    Mostra di più Mostra meno
    5 min
  • ദേവരാജൻമാസ്റ്റർ ഒറ്റ രാത്രികൊണ്ട് സൃഷ്ടിച്ചത് പത്ത് ഈണങ്ങൾ | Kaathoram Ravi Menon | Music Podcast |
    Sep 22 2026

    ഒരു കാസറ്റ് മറന്നുപോയി… 😮അടുത്ത ദിവസം റെക്കോർഡിങ് തുടങ്ങേണ്ടതാണ്. പാടാനുള്ളത് ശ്രീനാരായണ ഗുരുദേവന്റെ കൃതികൾ. നേരത്തെ ചിട്ടപ്പെടുത്തിയ ഈണങ്ങളുള്ള കാസറ്റ് കൈയിലില്ല.റെക്കോർഡിങ് മാറ്റിവെക്കാമെന്ന് കരുതിയപ്പോൾ ദേവരാജൻ മാസ്റ്റർ ചോദിച്ചത് മറ്റൊരു കാര്യമാണ്—“ഗുരുദേവന്റെ സമ്പൂർണ്ണ കൃതികൾ കിട്ടുമോ?”പിന്നെ നടന്നത് സംഗീതത്തിന്റെ മറ്റൊരു അത്ഭുതം.ഒരു പുസ്തകം മുന്നിൽ വെച്ച് മാസ്റ്റർ രാത്രി മുഴുവൻ കൃതികളിലേക്ക് ഇറങ്ങി. വായിച്ചു… ഈണം കണ്ടെത്തി… പാടി… നൊട്ടേഷൻ കുറിച്ചു.പിറ്റേന്ന് ഗായകർ എത്തുമ്പോഴേക്കും പത്ത് പുതിയ ഈണങ്ങൾ തയ്യാറായിരുന്നു! 🎶അങ്ങനെ പിറന്നതാണ് 2005ൽ പുറത്തിറങ്ങിയ ‘ഗുരുദ്വീപം’ എന്ന ആൽബം. ദേവരാജൻ മാസ്റ്ററുടെ സംഗീതയാത്രയിലെ ഓർമ്മിക്കപ്പെടുന്ന ഒരു അധ്യായത്തിന്റെ പിന്നിലെ അപൂർവ കഥ.ഒരു പ്രതിസന്ധിയെ സംഗീതമാക്കി മാറ്റിയ ആ രാത്രിയുടെ കഥ കേൾക്കാം കാതോരത്തിൽ . 🎙️



    നിർമ്മാണം : ആർ ജെ അച്ചൂ
    Mostra di più Mostra meno
    5 min
  • വെറുമൊരു ഹമ്മിങ്ങിൽ ജോൺസൺ മാസ്റ്റർ ഒളിച്ചു വച്ച മാജിക് | കാതോരം | Podcast
    Sep 8 2026
    ചില പാട്ടുകൾ നമ്മൾ കേൾക്കുകയല്ല… അവ നമ്മളെ ഒരു കാലത്തേക്ക് തിരികെ കൊണ്ടുപോകുകയാണ്. 🎶❤️

    ‘ഏതോ ജന്മ കൽപ്പനയിൽ’ എന്ന പാട്ടിലെ ആ ഹമ്മിങ് ഓർമ്മയുണ്ടോ? വാക്കുകളൊന്നുമില്ലാതെ തന്നെ പ്രണയവും വിരഹവും സ്വപ്നങ്ങളും നിറയ്ക്കുന്ന ആ ഈണത്തിന് പിന്നിലെ കഥ എന്താണ്? സറീന വഹാബിന്റെ സ്‌ക്രീൻ ഇമേജിനൊപ്പം മനസ്സിൽ പതിഞ്ഞ ആ ഹമ്മിങ്ങും, ജോൺസൺ മാസ്റ്ററുടെ സംഗീതചിന്തകളും ഉണ്ണി മേനോന്റെ ഓർമകളും ചേർന്നപ്പോൾ തുറക്കുന്നത് മലയാള സിനിമാഗാനങ്ങളിലെ മറക്കാനാകാത്തൊരു സംഗീതലോകമാണ്. ഒരു ഹമ്മിങ് എങ്ങനെ ഒരു കാലത്തെ മുഴുവൻ തിരികെ കൊണ്ടുവരുന്നു?
    കേൾക്കാം… ആ സംഗീതത്തിന്റെ മാജിക്. 🎧✨

    കേൾക്കാം കാതോരം രവിമേനോൻ , നിർമ്മാണം ആർ ജെ അച്ചൂ
    Mostra di più Mostra meno
    5 min
adbl_web_anon_alc_button_suppression_t1
Ancora nessuna recensione