• സ്റ്റൈലിഷ് രജനീകാന്ത്, സർപ്രൈസ് കാമിയോകൾ; തീപ്പൊരി ജയിലർ 2 | First Show | FDFS Malayalam Podcast
    Oct 15 2026
    ടൈ​ഗർ മുത്തുവേൽ പാണ്ഡ്യനായി രജനീകാന്തിന്റെ രണ്ടാം വരവ്. ഒപ്പം മോഹൻലാലും ശിവ രാജ്കുമാറും ഉൾപ്പെടെയുള്ള താരനിര. തിരശ്ശീലയ്ക്ക് തീ പിടിപ്പിക്കുന്ന അനുഭവമായി മാറുകയാണ് ജയിലർ 2. ആദ്യഭാ​ഗത്തിലെ താരങ്ങൾക്കൊപ്പം പുതിയ ഒരുപറ്റം താരങ്ങളും കഥാപാത്രങ്ങളും എത്തിയതോടെ മാസ് സിനിമകളിൽ പുതിയ പേര് ചാർത്തുകയാണ് ജയിലർ 2.

    അവതരണം: അഞ്ജയ് ദാസ്. എൻ.ടി
    നിർമാണം: RJ അച്ചൂ
    ശബ്ദമിശ്രണം: പ്രണവ്. പി.എസ്
    Mostra di più Mostra meno
    6 min
  • ചിരം | Moview Review | FDFS Malayalam Podcast
    5 min
  • പതിയെ അരിച്ചുകയറുന്ന തണുപ്പ്; ‘ദ തേർഡ് മർഡർ’ | First Show | FDFS Podcast
    Oct 2 2026
    കൊലയാളിയെ കണ്ടെത്തുക മാത്രമല്ല, അയാളുടെ മനസ്സിലേക്ക് കൂടിയാണ് ‘ദ തേർഡ് മർഡർ’ നടത്തുന്ന അന്വേഷണം. 🕵️‍♂️സുനിൽ ഇബ്രാഹിം തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. പതിയെ ഉയരുന്ന സസ്പെൻസും കഥാപാത്രങ്ങളുടെ മാനസികലോകവും ചേർന്നൊരു വ്യത്യസ്ത കുറ്റാന്വേഷണ അനുഭവമാണ് ചിത്രം ഒരുക്കുന്നത്.അന്വേഷണത്തിന്റെ ഭാഗമാകാൻ തയ്യാറാണോ? 🎬

    Host : Anjay Das
    Producer : RJ Achoo
    Mostra di più Mostra meno
    4 min
  • മാജിക്കും മനസ്സും ചേർന്നൊരു ഫാന്റസി | First Show | FDFS Podcast
    Oct 2 2026
    മിസ്റ്ററിയും നർമവും ഇമോഷനും ചേർന്ന ഒരു ഫാൻ്റസി ചിത്രം, ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’

    Host : Sreelakshmi Rajan
    Producer : RJ Achoo
    Mostra di più Mostra meno
    3 min
  • മനസ് നിറച്ചോ അവറാച്ചനും പിള്ളേരും?| First Show | FDFS Podcast
    Oct 2 2026
    'തലതെറിച്ച' അപ്പനും ആണ്‍മക്കളും, പിന്നെ ആ കാമിയോയും; മനസ് നിറയ്ക്കുന്ന അവറാച്ചന്‍ ആന്‍ഡ് സണ്‍സ്
    ബിജു മേനോന്‍ എന്ന നടനിലെ വേഴ്സാറ്റിലിറ്റി പ്രേക്ഷകന്‍ എന്നോ തിരിച്ചറിഞ്ഞതാണ്. അതിലേക്ക് ഒരു കഥാപാത്രം കൂടി- അവറാച്ചന്‍. അപ്പനെ നേര്‍വഴിക്ക് നടത്തേണ്ടിവരുന്ന മക്കളുടെയും തലതെറിച്ച അച്ഛന്റെയും കഥ പറയുന്ന ചിത്രമാണ് അവറാച്ചന്‍ ആന്‍ഡ് സണ്‍സ്. കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം, ആ ഒരു ഓര്‍മപ്പെടുത്തല്‍ ചിത്രം സമ്മാനിക്കുന്നുണ്ട്.

    Hosts : RJ Achoo & Sia Viju
    Production : RJ Achoo
    Mostra di più Mostra meno
    6 min
  • ചിരിപ്പിച്ച് കയ്യടി വാങ്ങി ‘ധൂമകേതു’ | First Show | FDFS | Podcast
    Sep 25 2026
    36-ാം വയസിൽ ഒടുവിൽ ഒരു കല്യാണം ശരിയായി… പക്ഷേ കല്യാണദിവസം മുതൽ പ്രശ്നങ്ങൾ! 😳രാവിലെ തന്നെ ദുശ്ശകുനങ്ങൾ.കല്യാണം കഴിഞ്ഞപ്പോൾ അതിലും വലിയ ദുരന്തം.ആദ്യരാത്രി കഴിഞ്ഞ് ഉറങ്ങിയെഴുന്നേറ്റപ്പോൾ ലതിൻകുമാർ കരുതി—“അത് ഒരു സ്വപ്നമായിരുന്നു!”പക്ഷേ…അതേ സംഭവങ്ങൾ വീണ്ടും ആവർത്തിച്ചാലോ? 👀ഒരിക്കൽ സംഭവിച്ച കാര്യങ്ങൾ വീണ്ടും വീണ്ടും സംഭവിക്കുന്ന ഒരു വിചിത്രമായ ചക്രത്തിൽ ലതിൻകുമാർ കുടുങ്ങുമ്പോഴാണ് **‘ധൂമകേതു’**യുടെ കഥ കൗതുകമാകുന്നത്.ടൈം ലൂപ്പ് എന്ന പ്രമേയത്തോടൊപ്പം കോമഡിയും ചേർത്താണ് സുധി മാഡിസൺ ചിത്രം ഒരുക്കിയിരിക്കുന്നത്.ഒരു കല്യാണം.
    ഒരു ദിവസം.
    പക്ഷേ… അതേ ദിവസം വീണ്ടും വീണ്ടും!ലതിൻകുമാർ ഈ ചക്രത്തിൽ നിന്ന് പുറത്തുകടക്കുമോ?‘ധൂമകേതു’യുടെ വിശേഷങ്ങളറിയാൻ കേൾക്കാം ഫസ്റ്റ് ഷോ. 🎬🎙️

    അവതരണം : ശ്രീലക്ഷ്മി മേനോൻ
    നിർമ്മാണം : ആർ ജെ അച്ചൂ
    ശബ്ദമിശ്രണം : പ്രണവ് പി എസ്
    Mostra di più Mostra meno
    6 min
  • ഡബിൾ ട്വിസ്റ്റുള്ള ഇൻവെസ്റ്റി​ഗേഷൻ, ഇമോഷണൽ ത്രില്ലറാണ് ആരം | First Show | Podcast
    Sep 25 2026
    വിഷ്ണു രാമചന്ദ്രന്റെ തിരക്കഥയിൽ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത് സൈജു കുറുപ്പ് നായകനായി തിയേറ്ററുകളിലെത്തിയ ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ചിത്രമാണ് ആരം . വൈകാരികതയും സസ്പെൻസും കലർന്ന പോലീസ് ഇൻവെസ്റ്റി​ഗേഷൻ ചിത്രമെന്ന് 'ആര'ത്തെ വിശേഷിപ്പിക്കാം. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് ആണ് ചിത്രം നിർമിച്ചത്. ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. കോഴിക്കോട് ഫറോക്കിനടുത്ത വേസ്റ്റ് ഡമ്പിങ് യാർഡിൽ അജ്ഞാതമൃതദേഹം കണ്ടെത്തുന്ന സംഭവത്തിനുപിന്നാലെ സി.ഐ ആന്റോ ഈപ്പൻ നടത്തുന്ന അന്വേഷണമാണ് ചിത്രം.

    അവതരണം :അഞ്ജയ്ദാസ്
    നിർമ്മാണം : ആർ ജെ അച്ചൂ
    Mostra di più Mostra meno
    12 min
  • ത്രില്ലടിപ്പിച്ച് ‘ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ’ | First Show | FDFS Malayalam Podcast
    Sep 18 2026
    ചുറ്റുമുള്ള അതിസൂക്ഷ്മമായ ശബ്ദങ്ങൾ പോലും കൃത്യമായി കേൾക്കാൻ കഴിയുന്നൊരു സൂപ്പർപവർ ലഭിച്ചാൽ എന്തായിരിക്കും സംഭവിക്കുക? മരണത്തെ തോൽപ്പിച്ച് അമാനുഷിക കേൾവിശക്തിയോടെ ഉണരുന്ന റൂബൻ എന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'. സൂപ്പർഹീറോ ഫാന്റസി ജോണറിനെ കേവലം മാസ് ഘടകങ്ങളിൽ ഒതുക്കാതെ, കൃത്യമായ വൈകാരിക പശ്ചാത്തലത്തോടെയും ദുരൂഹതകളോടെയും അവതരിപ്പിക്കുന്ന വ്യത്യസ്താനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.

    അവതരണം : Sreelakshmi Rajan,
    നിർമ്മാണം : RJ Achoo
    Mostra di più Mostra meno
    3 min