Episodi

  • കുഞ്ഞിക്കിളിയുടെ സംരക്ഷകർ - Story for Kids | Manorama Online Podcast | Bedtime Stories
    Feb 1 2026

    ചെറുവനം എന്ന് പേരുള്ള, നിറയെ പച്ചപ്പ് നിറഞ്ഞ ഒരു കാട്ടിൽ, ചിക്കു എന്നും പീക്കു എന്നും പേരുള്ള രണ്ട് കൊച്ചണ്ണാറക്കണ്ണന്മാർ ജീവിച്ചിരുന്നു. ഒരു വലിയ മാവിന്റെ കൊമ്പിലായിരുന്നു അവരുടെ മനോഹരമായ കൂട്. ചിക്കു ചുറുചുറുക്കും ആകാംഷയുമുള്ളവനായിരുന്നു. അവന് പുതിയ കാര്യങ്ങൾ കണ്ടെത്താനും കാണാനും ഇഷ്ടമായിരുന്നു. എന്നാൽ പീക്കു ശാന്തയും ചിന്താശീലയുമായിരുന്നു. കഥ കേട്ടോളൂ...

    The Guardians of the Little Bird
    In a lush, green forest named Cheruvanam, lived two little squirrels named Chikku and Peeku. They had a beautiful nest on a branch of a large mango tree. Chikku was energetic and curious. He loved to discover and see new things. Peeku, however, was calm and thoughtful. It was his habit to think carefully before doing anything. Despite their very different personalities, they were the best of friends. Let's listen to the story.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    2 min
  • സിംഹവും കാട്ടുപന്നിയും - Story for Kids | Manorama Online Podcast | Bedtime Stories
    Jan 25 2026

    ഒരിക്കൽ, നല്ല പൊള്ളുന്ന വെയിലുള്ള ഒരു ഉച്ചസമയത്താണ് ഇല്ലിമുളം കാട്ടിൽ ഈ കഥ നടക്കുന്നത്. കാടിന്റെ ഒത്ത നടുവിൽ ഒരു തടാകമുണ്ട്. ഏത് വേനലിലും അവിടെ കുടിക്കാനുള്ള വെള്ളം ശേഷിക്കും.ഒരു ദിവസം തടാകത്തിന്റെ തീരത്ത് ഒരു വലിയ സിംഹവും ഒരു കാട്ടുപന്നിയും മുഖാമുഖം വന്നു. വേനലായതിനാൽ വെള്ളം കുറവാണ്. രണ്ടുപേർക്കും നല്ല ദാഹം!കഥ കേട്ടോളൂ...

    Once, this story takes place in a bamboo forest on a scorching hot afternoon. Right in the middle of the forest, there is a lake. There would always be water left to drink there, even during any summer. One day, a large lion and a wild boar came face to face on the shore of the lake. Since it was summer, the water was scarce. Both of them were very thirsty... Let's listen to the story.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    2 min
  • അടിപിടിയുടെ തോത് എത്ര? | Ayinu Podcast | Manorama Online Podcast
    Jan 24 2026

    തർക്കങ്ങളും ഇണക്കങ്ങളും ചിലപ്പോഴൊക്കെ യുദ്ധങ്ങളും ഇല്ലാത്ത പങ്കാളികളുണ്ടോ? ഉണ്ടാവുമായിരിക്കും. എന്നാൽ ഈ സംഘർഷങ്ങളുടെ തോത് എത്രവരെയാകാം? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'

    Are there any partners without arguments, reconciliations, and sometimes, even wars? There might be. But how far can these conflicts go? Listen to the Manorama Online Podcast, 'Ayinu'.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    7 min
  • Stress എടുക്കുക, വേറെ വഴിയില്ല | Bhavana | Interview
    Jan 22 2026

    ആരാണ് ഭാവന എന്ന ചോദ്യത്തിനുള്ള ഉത്തരം അത്ര സാധാരണമല്ല. ഇരുപതു വർഷത്തിലധികമായി അഭിനയരംഗത്തുള്ള ഭാവന, ഇപ്പോൾ മനഃശക്തിയുടെ പ്രതീകം കൂടിയാണ്. സയൻസ് ഫിക്ഷൻ ത്രില്ലറായ 'അനോമി' എന്ന സിനിമയാണ് ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. ധൈര്യമുള്ള പെൺകുട്ടിയെന്നു ചുറ്റുമുള്ളവർ വാഴ്ത്തുമ്പോൾ സ്വന്തം മനസ്സിന്റെ ശക്തിയെക്കുറിച്ചും സമ്മർദ്ദത്തെ അതിജീവിക്കാനുള്ള വഴികളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചും ഭാവന മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ മനസ് തുറക്കുന്നു.

    The answer to the question 'Who is Bhavana?' is not so simple. Bhavana, who has been acting for over twenty years, is now also a symbol of mental strength. Her upcoming film is the science fiction thriller 'Anomi'. While those around her praise her as a courageous girl, Bhavana opens up on the Manorama Online podcast about the strength of her own mind and her choices for overcoming stress.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    21 min
  • ഇടിമുഴക്കം നിലയ്ക്കുമ്പോൾ | India File Podcast
    Jan 20 2026

    സായുധവിപ്ലവത്തിലൂടെ പ്രശ്നപരിഹാരത്തിനു ശ്രമിച്ച മാവോയിസ്റ്റുകൾ കേന്ദ്രത്തിനു മുന്നിൽ കീഴടങ്ങുന്ന കാലമാണ്. സാഹചര്യങ്ങൾക്കനുസരിച്ചു മാറാൻ തങ്ങൾക്കായില്ലെന്ന ഏറ്റുപറച്ചിലുമുണ്ട്. കാൽച്ചുവട്ടിലെ മണ്ണൊലിച്ച ജനകീയ വിപ്ലവകാരികളാകട്ടെ, തങ്ങളുടെ പഴയ പ്രതിജ്ഞകൾ ഓർത്തെടുക്കുന്ന തിരക്കിലും. മാവോയിസ്റ്റുകളുടെ കീഴടങ്ങൽ സിപിഎമ്മിനെയും രാജ്യത്തെയും ഓർമിപ്പിക്കുന്നത് എന്താണ്? എന്തുകൊണ്ട് മാവോയിസ്റ്റുകൾ പരാജയപ്പെട്ട് കീഴടങ്ങുന്നു? വിലയിരുത്തുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

    The Surrender Of Maoists In India Shows That Armed Revolution Has Failed, As Their Leaders Admit They Could Not Adapt To Changing Times. The CPI(M)’S Struggles Also Reflect This Decline Forcing The Party To Renew Its Pledge To Serve The People. The 'India File' Podcast Analyses The These Situations In Detail.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    7 min
  • മതരാഷ്ട്രീയത്തിന് മരുന്നുണ്ടോ? | India File Podcast
    Jan 13 2026

    കശ്മീരിലെ വൈഷ്ണോ ദേവി മെഡിക്കൽ കോളജിലെ എംബിബിഎസ് കോഴ്സ് അവസാനിപ്പിക്കാൻ പ്രക്ഷോഭം നടത്തിയവരുടെ രാഷ്ട്രീയ താൽപര്യങ്ങളെന്ത്? വിദ്യാർഥികളിൽ 44 പേർ മുസ്‌ലിംകളും ഒരാൾ സിഖ് വിഭാഗത്തിൽനിന്ന് ഉള്ളയാളുമായിരുന്നു. ഹിന്ദുക്കൾ വെറും 5 പേർ മാത്രമായിരുന്നു. വൈഷ്ണോ ദേവി തീർഥാടകരിൽനിന്നു ലഭിക്കുന്ന പണംകൊണ്ടാണ് മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നതെന്നും അവിടെ ഇതരമതക്കാരായ വിദ്യാർഥികൾ വേണ്ടെന്നുമായിരുന്നു പ്രക്ഷോഭകരുടെ വാദം. വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

    A Medical College In Kashmir Denied Admission To Minority Students, Sparking Controversy Over Religious Discrimination And Denial Of Education Rights, Raising Questions About Political Motives Behind The Decision. Explore India File Podcast Analysis On The Situation There.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    6 min
  • കൺമണിയുടെ കാവൽ | Story for Kids | Manorama Online Podcast | Bedtime Stories
    Jan 11 2026

    കണ്മണി ഒരു നല്ല ജിറാഫാണ്. നല്ലത് എന്നാൽ എത്രത്തോളം നല്ലത്? മ്മ്... ഈ നന്മയെ അളക്കാൻ കഴിയുമോ? ഇല്ല, അല്ലേ? പക്ഷേ അതിനൊരു കഥയുണ്ട്. ഇതാണ് ആ കഥ. ഒരു ദിവസം, കണ്മണിജിറാഫ് പുഴയുടെ തീരത്തുള്ള ഒരു ആപ്രിക്കോട്ട് മരത്തിൽ നിന്ന് പഴങ്ങൾ പറിച്ചു കഴിക്കുകയായിരുന്നു. പെട്ടെന്ന്, മരത്തിൽ നിന്ന് ഒരു 'കീ കീ' ശബ്ദം അവൾ കേട്ടു. "ഏഹ്? അതെന്താ? ഞാൻ പഴങ്ങൾ കടിച്ചു പറിക്കുമ്പോൾ മരത്തിന് വേദനിക്കുന്നുണ്ടോ?" കണ്മണിജിറാഫ് ചിന്തിച്ചു. അവൾ മരത്തിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു ചെറിയ കിളിക്കൂട് കണ്ടു. അതിൽ രണ്ട് കിളിക്കുഞ്ഞുങ്ങൾ പരസ്പരം കൊച്ചുവർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. എന്നിട്ടോ? കേൾക്കൂ...


    Kanmani is a good giraffe. But how good is good? Mmm... can this goodness be measured? No, right? But there's a story about it. This is that story. One day, Kanmani the giraffe was plucking and eating fruits from an apricot tree on the riverbank. Suddenly, she heard a 'chirp, chirp' sound from the tree. "Huh? What's that? Does the tree get hurt when I bite and pluck the fruits?" Kanmani the giraffe wondered. When she looked closely at the tree, she saw a small bird's nest. In it, two baby birds were chattering to each other. And then? Listen...

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    3 min
  • 'എന്നെ കാക്കയ്ക്കും പരുന്തിനും കൊടുക്കാത്ത ഏട്ടൻ' | Ayinu Podcast | Manorama Online Podcast
    Jan 10 2026

    'കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ' പൊന്നു പോലെ നോക്കുന്ന പങ്കാളിയുണ്ട് എനിക്ക് എന്ന് ഊറ്റംകൊള്ളുന്ന സ്ത്രീകളെ കണ്ടിട്ടുണ്ടോ? ഇത്തരം 'കെയറിങ്' ഇഷ്ടപെടുന്ന അനേകം സ്ത്രീകളിൽ സമൂഹത്തിൽ ഉണ്ടല്ലോ. ഈ കെയറിങ്ങിന്റെ അതിർവരമ്പ് ഏതാണ്? അതിനായി അല്പം ചരിത്രം അറിഞ്ഞാലോ? മനുഷ്യവർഗത്തിൽ പങ്കാളികൾ തമ്മിലുള്ള സ്നേഹവും കരുതലും (Pair-bonding) എങ്ങനെ പരിണമിച്ചു? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി

    Have you come across women who boast about having a partner who treasures them like gold, "protecting them from even the crows and kites"? There are many women in society who love this kind of 'caring,' aren't there? What is the boundary for this 'caring'? To find out, how about we learn a little history? How did love and care between partners (Pair-bonding) evolve in the human species? Listen to the Manorama Online podcast, 'Ayinu'.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    8 min