• സ്ത്രീകൾ മാത്രമുള്ള ഗ്രാമം - 'ഉമോജ' | Sherikkum ! With RJ Achoo | Podcast
    Oct 14 2026
    പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത കെനിയയിലെ ഉമോജ ഗ്രാമം! സ്ത്രീകൾ പരസ്പരം കാവലായി നിന്ന് സുരക്ഷിതമായൊരു ജീവിതം കെട്ടിപ്പടുക്കുന്ന ഈ ഗ്രാമത്തിന്റെ കഥയ്ക്കൊപ്പം കേരളത്തിലെ സ്ത്രീസുരക്ഷാ പ്രശ്നങ്ങളും ചർച്ച ചെയ്യുന്നു. ശരിക്കും, സ്ത്രീകൾക്ക് ഭയമില്ലാതെ ജീവിക്കാൻ കഴിയുന്ന ഒരു ലോകം സാധ്യമാണോ?

    നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ
    ശബ്ദമിശ്രണം : പ്രണവ് പി എസ്


    അവതരണം: RJ അച്ചു

    Mostra di più Mostra meno
    4 min
  • 51 വർഷം മുൻപ് കളഞ്ഞുപോയ പേഴ്സ് തിരികെ കിട്ടി! | Sherikkum | Bizarre News Podcast
    Oct 7 2026
    51 വർഷം മുമ്പ് കാണാതായ വാലറ്റ്... ഒടുവിൽ തിരിച്ചെത്തിയത് അതേ വീട്ടിൽ നിന്ന്! പഴയ വാലറ്റിനൊപ്പം തിരിച്ചെത്തിയ ഒരു മറന്നുപോയ കാലത്തിന്റെ കൗതുകകഥ.

    ശബ്ദമിശ്രണം : പ്രണവ് പി എസ്
    നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ


    അവതരണം: RJ അച്ചു

    Mostra di più Mostra meno
    4 min
  • ഇവർ കായിക താരങ്ങളോ അതോ അത്ഭുത മനുഷ്യരോ!!! | Sherikkum ! With RJ Achoo | Podcast
    Sep 29 2026
    ഒരു കായികതാരത്തിന് നഷ്ടപ്പെട്ടത് കാലുകൾ. മറ്റൊരാൾക്ക് സ്വന്തം സ്വത്വം പോലും മറച്ചുവെക്കേണ്ടിവന്നു.പക്ഷേ രണ്ടുപേരും അവിടെ നിന്നില്ല.അലക്സ് സനാർഡിയും ഫരീബ ഹാഷിമിയും പറയുന്നത് മെഡലുകളുടെ കഥ മാത്രമല്ല — വീണുപോയിടത്തുനിന്ന് വീണ്ടും മുന്നോട്ട് പോകാനുള്ള മനസ്സിന്റെ ശക്തിയുടെ കഥയാണ്.ശരിക്കും… ഇതാണ് സ്പോർട്സ്മാൻ സ്പിരിറ്റ്. 🎙️

    നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ
    ശബ്ദമിശ്രണം : പ്രണവ് പി എസ്


    അവതരണം: RJ അച്ചു

    Mostra di più Mostra meno
    5 min
  • 20 വർഷം കൊണ്ട് ന്യൂയോർക്ക് പണിത മനുഷ്യൻ | Sherikkum ! With RJ Achoo | Podcast
    Sep 23 2026
    ഒരു നഗരം പണിയാൻ എത്ര സമയം വേണം? ഒരു വർഷമോ? പത്ത് വർഷമോ? എന്നാൽ ന്യൂയോർക്ക് നഗരത്തിന്റെ ഒരു കൂറ്റൻ കൊച്ചുപതിപ്പ് പണിയാൻ ഒരു മനുഷ്യൻ എടുത്തത് 20 വർഷം.
    റോഡുകൾ, വീടുകൾ, പാലങ്ങൾ, അംബരചുംബികൾ, കായികമൈതാനങ്ങൾ തുടങ്ങി ന്യൂയോർക്കിന്റെ നിരവധി അടയാളങ്ങൾ ഉൾപ്പെട്ട ഈ നഗരമാതൃക പണിതത് ഒരു വാസ്തുശിൽപിയോ എഞ്ചിനീയറോ അല്ല. ട്രക്ക് ഡ്രൈവറായിരുന്ന ജോ മാക്കൻ.
    ഒഴിവുസമയത്ത് ചെറിയ മാതൃകകൾ നിർമ്മിച്ചിരുന്ന ജോ പിന്നീട് ന്യൂയോർക്ക് നഗരത്തെ തന്നെ പുനർനിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു.
    എന്നാൽ ജോ നിർമ്മിച്ചത് ഇന്നത്തെ ന്യൂയോർക്ക് മാത്രം ആയിരുന്നില്ല. എന്തെല്ലാം അത്ഭുതങ്ങളാണ് ജോ പണിത ന്യൂയോർക്കിൽ ഉള്ളത് ?ഇതുപോലൊന്ന് നിർമ്മിക്കാൻ തീരുമാനിച്ചാൽ നിങ്ങളാദ്യം ചെയ്യുന്നത്എന്തായിരിക്കും ? എ ഐ യുടെ സഹായം തേടുമായിരിക്കും.പല പ്രായത്തിലുള്ള വ്യക്തികൾ എന്തിനൊക്കെയാകും എ ഐ ടൂളുകൾ ഉപയോഗിക്കുന്നുണ്ടാകുക ? ശരിക്കും ! പോഡ്‌കാസ്റ്റിൽ ആർ ജെ അച്ചു അവതരിപ്പിക്കുന്നത് കേൾക്കാം.

    ശബ്ദമിശ്രണം : പ്രണവ് പി എസ്.



    അവതരണം: RJ അച്ചു

    Mostra di più Mostra meno
    11 min
  • നൂറോളം പേർ സാൻഫ്രാൻസിസ്‌കോയിൽ പസഫിക് സമുദ്രത്തോട്‌ അലറി | Sherikkum ! With RJ Achoo | Podcast
    Sep 15 2026
    കടൽ കാണാൻ പോയി… പക്ഷേ നൂറോളം പേർ ചെയ്തത് കണ്ടാൽ നിങ്ങൾ ചോദിക്കും — ശരിക്കും?! 🌊😱സൂര്യാസ്തമയം കാണാനോ, തിരകളെണ്ണാനോ, കുറച്ചു സമാധാനം തേടാനോ അല്ല സാൻഫ്രാൻസിസ്കോയിലെ കടൽത്തീരത്ത് ഇവർ ഒത്തുകൂടിയത്.കടലിനെ നോക്കി ഒരുമിച്ച് കാറിക്കൂവാൻ! 😳

    🔊പക്ഷേ കഥ അവിടെ തീരുന്നില്ല…കടലിന് മുന്നിൽ ഇത്രയും വലിയ ശബ്ദത്തിൽ കാറിക്കൂവിയവർ അവസാനം ചെയ്തത് എന്താണെന്നറിയാമോ?Fresh fruits പങ്കിട്ട് കഴിച്ച് പിരിഞ്ഞു! 🍎😂കടൽ ശരിക്കും നമ്മുടെ stress കുറയ്ക്കുമോ?
    അല്ലെങ്കിൽ ചിലപ്പോൾ മനസ്സിലുള്ളത് ഒന്ന് ഉറക്കെ വിളിച്ചുപറയുന്നതാണോ വേണ്ടത്?ഇതൊക്കെ അറിയാൻ കേൾക്കാം SHARIKKUM! with RJ Achoo. 🎙️


    അവതരണം: RJ അച്ചു

    Mostra di più Mostra meno
    5 min
  • മരണഭയത്തിന് ശവക്കുഴി മത്സരവും മനുഷ്യഭയത്തിന് അബ്രിഗോ അമിഗോയും ! | Sherikkum ! With RJ Achoo
    Sep 9 2026
    മരണത്തെ ഭയക്കേണ്ട… ജീവിച്ചിരിക്കുന്നവരെ ഭയന്നാൽ മതിയോ?

    👀 ഹംഗറിയിൽ ശവക്കുഴി കുഴിക്കൽ ഒരു മത്സരമായി മാറിയപ്പോൾ, ബ്രസീലിൽ രാത്രിയിൽ ഒറ്റയ്ക്ക് ബസ് കാത്തുനിൽക്കുന്നവരുടെ സുരക്ഷയ്ക്കായി എത്തിയത് എഐയും വീഡിയോ കോളും ഉൾപ്പെട്ട ‘Guarded Bus Stop’!ഒന്ന് കേൾക്കുമ്പോൾ വിചിത്രം. മറ്റൊന്ന് കേൾക്കുമ്പോൾ അതിശയം. പക്ഷേ രണ്ടിനും പിന്നിൽ മനുഷ്യരുടെ ഭയവും അതിനെ മറികടക്കാനുള്ള ശ്രമവുമുണ്ട്.ശവക്കുഴി കുഴിക്കുന്ന മത്സരത്തിൽ എന്താണ് വിജയത്തിന്റെ മാനദണ്ഡം? രാത്രിയിലെ വിജനമായ ബസ് സ്റ്റോപ്പിൽ ഒരു ഡിജിറ്റൽ ബിൽബോർഡ് എങ്ങനെ സുരക്ഷാ കവചമാകും? 🤔

    ശരിക്കും! with RJ Achooയുടെ പുതിയ എപ്പിസോഡിൽ ഈ കൗതുകവാർത്തകൾ കേൾക്കാം.കേട്ടിട്ട് പറയണം… ഇത്തരമൊരു ‘Guarded Bus Stop’ നമ്മുടെ നാട്ടിലും വേണമെന്നുണ്ടോ?

    നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ


    അവതരണം: RJ അച്ചു

    Mostra di più Mostra meno
    4 min
  • തലയില്ലാക്കോഴിയും ഉസൈൻ ബോൾട്ടിനെ മറികടന്ന വേഗക്കാരനും | Sherikkum ! With RJ Achoo | Podcast
    Sep 1 2026
    ഒരു തലയില്ലാത്ത കോഴി 18 മാസം ജീവിച്ചെന്ന കഥ വിശ്വസിക്കാനാകുമോ? മനുഷ്യനെക്കാൾ വേഗത്തിൽ 100 മീറ്റർ ഓടുന്ന ഹ്യൂമനോയിഡ് റോബോട്ടിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അവിശ്വസനീയമെന്ന് തോന്നുന്ന ഇത്തരം കൗതുക വാർത്തകളുമായി എത്തുകയാണ് ‘ശരിക്കും ! വിത്ത് ആർ ജെ അച്ചൂ'
    പുതിയ എപ്പിസോഡിൽ സാങ്കേതികവിദ്യയുടെയും പ്രകൃതിയുടെയും രണ്ട് വിചിത്ര കഥകളാണ് ആർ ജെ അച്ചൂ അവതരിപ്പിക്കുന്നത്. ചൈനയിൽ നടന്ന ഒരു ടെസ്റ്റ് റണ്ണിൽ -ൽ ലൈറ്റനിംഗ് എന്ന ഹ്യൂമനോയിഡ് റോബോട്ട് 100 മീറ്റർ 9.32 സെക്കൻഡിൽ ഓടിയെന്ന വാർത്തയാണ് ആദ്യ കൗതുകം. ഉസൈൻ ബോൾട്-ന്റെ 9.58 സെക്കൻഡ് ലോക റെക്കോർഡിനേക്കാൾ വേഗമേറിയ സമയം ആണെങ്കിലും, ഇത് ഔദ്യോഗിക ലോക റെക്കോർഡായി കണക്കാക്കാനാകില്ലെന്ന കാര്യവും എപ്പിസോഡ് വ്യക്തമാക്കുന്നു.
    പിന്നെ കഥ എത്തുന്നത് 1945-ലെ അമേരിക്കയിലേക്ക്. മൈക്ക് എന്ന കോഴിയുടെ തല അപകടത്തിൽ നഷ്ടപ്പെട്ടിട്ടും ഏകദേശം 18 മാസം ജീവിച്ച സംഭവമാണ് അടുത്ത വിചിത്രകഥ. “ഇതെങ്ങനെ?” എന്ന ചോദ്യം തന്നെ കൗതുകമാക്കുന്ന ഈ രണ്ട് വാർത്തകളെ ആർ ജെ അച്ചൂ തന്റെ തനതായ ശൈലിയിൽ അവതരിപ്പിക്കുന്നു.



    അവതരണം: RJ അച്ചു

    Mostra di più Mostra meno
    Non ancora noto
  • പൂച്ച സിഎഫ്ഒയും റിയൽ ലൈഫ് മൗഗ്ലിയും | Sherikkum ! With RJ Achoo | Podcast
    Aug 25 2026
    മുംബൈ മെട്രോയിലെ ഗൂന്ദാവലി സ്റ്റേഷനിലെ സ്ഥിരം സാന്നിധ്യമായ ജിഞ്ചർ പൂച്ചയ്ക്ക് മുംബൈ മെട്രോ നൽകിയ രസകരമായ ‘ചീഫ് ഫലൈൻ ഓഫീസർ’ (CFO) പദവിയും കൗതുകകരമായ സംഭവങ്ങളും ‘ശരിക്കും!’ പരിശോധിക്കുന്നു .
    ചെന്നായക്കൂട്ടത്തിനൊപ്പം വർഷങ്ങളോളം ജീവിച്ച സ്പെയിനിലെ മാർക്കോസ് റോഡ്രിഗസ് പാൻഡോജ എന്ന ‘വുൾഫ് ബോയി’ന്റെ അസാധാരണ ജീവിതകഥയും എപ്പിസോഡിൽ അവതരിപ്പിക്കുന്നു. ബാല്യത്തിൽ കാട്ടിലെത്തിയ അദ്ദേഹം പിന്നീട് മനുഷ്യസമൂഹത്തിലേക്ക് തിരിച്ചെത്തിയപ്പോൾ നേരിട്ട വെല്ലുവിളികളും ചർച്ചയാകുന്നു.Producer & Host : RJ Achoo



    അവതരണം: RJ അച്ചു

    Mostra di più Mostra meno
    4 min