Episodi

  • അമ്മ ഇനി അവളെ ഫോൺ ചെയ്യരുത് - പേനാക്കത്തി - വിനോദ് നായർ
    Jan 28 2026

    അച്ഛൻ, അവിയൽ, അച്ചമ്മ... ഈ മൂന്നു കാര്യങ്ങൾ ഒഴിവാക്കാമെന്ന് ശരത് പറഞ്ഞതോടെയാണ് അവന്റെ അനുജന്റെ വിവാഹത്തിന് വരാമെന്ന് നിത്യാ ചാക്കോച്ചൻ സമ്മതിച്ചത്. നിത്യ ശരത്തിന്റെ കാമുകിയായിരുന്നു. ദീർഘകാലം പ്രണയിക്കുകയും ഒരുമിച്ച് ജീവിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തവരാണ് അവർ. രണ്ട് അച്ഛന്മാർ തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിനൊടുവിൽ അവരുടെ വിവാഹം മുടങ്ങിയതാണ്. ആ തർക്കത്തിനിടെ മറ്റൊരച്ചൻ കൂടി വന്നതോടെ കാര്യങ്ങൾ ബഹുത് അച്ചാർ.. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് പേനാകത്തി. അവതരിപ്പിക്കുന്നത് വിനോദ് നായർ

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    7 min
  • ഇ-നോവൽ – അധ്യായം: പതിനാല് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature
    Jan 27 2026

    ഇപ്പോള്‍ മധുവിന്റെ രൂപം എങ്ങനെയായിരിക്കും? മുടി വളര്‍ന്നിട്ടുണ്ടാകുമോ? ആ തെളിച്ചമുള്ള കണ്ണുകളില്‍ ഇപ്പോഴും സ്നേഹം നിറഞ്ഞു നില്‍ക്കുന്നുണ്ടാകുമോ? നേര്‍ത്ത വീതിയില്‍ തെളിഞ്ഞ മീശയ്ക്ക് കനം കൂടിയിട്ടുണ്ടാവില്ലേ?

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    11 min
  • അവസാന കൂടികാഴ്ച ഉടൻ - ഇ-നോവൽ – അധ്യായം: പതിമൂന്ന് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature
    Jan 20 2026

    ഒരു മുറിവു വരുമ്പോള്‍ ഉടല്‍ പേറുന്ന വടു പോലെയൊന്നാണ്, പ്രണയത്തില്‍ നിന്നും തോറ്റിറങ്ങി പോരുമ്പോള്‍‍ ആത്മാവ് പേറുന്നത്. ചേര്‍ത്തു പിടിക്കാനും ഇറക്കി വിടാനും വയ്യാതെ ഒരു കുഞ്ഞു മുറിവായി, അത് പിന്നീട് കൂടുതല്‍ ആഴത്തിലേയ്ക്ക് വ്യാപിച്ചു വടുവിന്റെ വ്യാപ്തി കൂടി വരും. ഒടുവില്‍ കണ്ടെത്തും, പ്രണയമെന്നാല്‍ ആത്മാവിന്റെ മുറിവു കൂടിയാണെന്ന്.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    11 min
  • അവൻ അറിയാതെ അവനെ കാണുന്നതിന്റെ സന്തോഷം - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: പന്ത്രണ്ട് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature
    Jan 12 2026

    മരണം ഒന്നിനേയും ബാക്കി വയ്ക്കുന്നില്ല. ഓര്‍മ്മകളേയും സ്നേഹത്തേയും അത് പോകുമ്പോള്‍ കൂടെ കൊണ്ട് പോകും. എന്നാല്‍ പ്രണയമോ? ഒരിക്കല്‍ നീലിച്ചു പോയ ഹൃദയത്തെ മരണം കൊണ്ടെന്നല്ല കാലം കൊണ്ട് പോലും മായ്ക്കാന്‍ ആവുന്നില്ലല്ലോ!

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    11 min
  • പ്രണയം തുടക്കവും അവസാനവുമില്ലാത്ത ഒന്നാണ്
    Jan 6 2026

    പ്രണയം ശരിക്കും അവനവനെ കണ്ടെത്തലാണ്. ദൈവത്തെ നേരിട്ട് അനുഭവിക്കലാണ്‌. നിങ്ങള്‍ പ്രണയത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഉറപ്പിക്കൂ, നിങ്ങള്‍ ദൈവമായി മാറിക്കഴിഞ്ഞിരിക്കുന്നു.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    7 min
  • പ്രണയം തൊടാതെ പ്രപഞ്ചം ഒന്നിനേയും പൂര്‍ണമാക്കില്ല - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: പത്ത് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature
    Dec 30 2025

    മരിച്ചു പോകുന്ന നക്ഷത്രങ്ങള്‍ ജന്മമെടുത്തു ഭൂമിയിലേയ്ക്ക് വരുന്നത് എന്തിനാണെന്നോ? പ്രണയം തൊടാതെ പ്രപഞ്ചം ഒന്നിനേയും പൂര്‍ണമാക്കില്ല എന്ന ബോധം ഉള്ളതുകൊണ്ടാണത്രെ! പ്രണയമെന്നാല്‍ ഞാനും നീയും എന്നതില്‍ നിന്നും ബോധം മാത്രമായി തീരുമ്പോള്‍ മരണപ്പെട്ട നക്ഷത്രം വീണ്ടും ജനിക്കും എന്നാണു നിയമം. മരിച്ചു പോയ നക്ഷത്രങ്ങള്‍ക്ക് പ്രകാശം നല്‍കാന്‍ പോലുമുള്ള അവകാശപ്പെടലാണ് പ്രണയം.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    11 min
  • പഴയ കാമുകനെ തേടിയുള്ള യാത്ര - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature
    Dec 23 2025

    പ്രണയം പൈങ്കിളിയാണത്രേ. അതിലെന്താ കുഴപ്പം? ബുദ്ധിയല്ല പ്രണയത്തെ വായിക്കുന്നത്, ഹൃദയത്തിനു മാത്രമേ പ്രണയത്തിന്റെ ഭാഷ ഏറ്റവും മനോഹരമായി വായിക്കാനാകൂ. ഒരാള്‍ നിങ്ങളോട് നിങ്ങള്‍ വെറും പൈങ്കിളിയാണ് എന്ന് പറഞ്ഞാല്‍, ഒരു ചിരി പകരം കൊടുക്കുക, നിശബ്ദത പാലിക്കുക, നിങ്ങളുടെ പ്രണയം സുന്ദരമായി ജീവിക്കുക!

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    11 min
  • വര്‍ഷങ്ങള്‍ കഴിയുന്തോറും വീര്യം കൂടുന്ന ലഹരി പോലെ പ്രണയം - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature
    Dec 16 2025

    പ്രണയമങ്ങനെയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും വീര്യം കൂടുന്ന ലഹരി പോലെ കൊതിപ്പിക്കുന്ന പ്രണയം തേടി... ശരീരവും മനസ്സും യാത്ര ചെയ്തു കൊണ്ടേയിരിക്കും. കണ്ടെത്താന്‍ ഏറെ പാടുപെടുന്ന ഒരു രഹസ്യമാണത്. അന്വേഷിക്കുന്ന വ്യക്തി ജീവിതമൊടുങ്ങുന്നത് വരെ മുന്നില്‍ വന്നുകൊള്ളണമെന്നില്ല. പ്രണയം കാണാതെ, കേള്‍ക്കാതെ, മരിച്ചു പോകുന്ന എത്ര മനുഷ്യരാണ്...!

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    7 min