Episodi

  • കുഞ്ഞിക്കിളിയുടെ സംരക്ഷകർ - Story for Kids | Manorama Online Podcast | Bedtime Stories
    Feb 1 2026

    ചെറുവനം എന്ന് പേരുള്ള, നിറയെ പച്ചപ്പ് നിറഞ്ഞ ഒരു കാട്ടിൽ, ചിക്കു എന്നും പീക്കു എന്നും പേരുള്ള രണ്ട് കൊച്ചണ്ണാറക്കണ്ണന്മാർ ജീവിച്ചിരുന്നു. ഒരു വലിയ മാവിന്റെ കൊമ്പിലായിരുന്നു അവരുടെ മനോഹരമായ കൂട്. ചിക്കു ചുറുചുറുക്കും ആകാംഷയുമുള്ളവനായിരുന്നു. അവന് പുതിയ കാര്യങ്ങൾ കണ്ടെത്താനും കാണാനും ഇഷ്ടമായിരുന്നു. എന്നാൽ പീക്കു ശാന്തയും ചിന്താശീലയുമായിരുന്നു. കഥ കേട്ടോളൂ...

    The Guardians of the Little Bird
    In a lush, green forest named Cheruvanam, lived two little squirrels named Chikku and Peeku. They had a beautiful nest on a branch of a large mango tree. Chikku was energetic and curious. He loved to discover and see new things. Peeku, however, was calm and thoughtful. It was his habit to think carefully before doing anything. Despite their very different personalities, they were the best of friends. Let's listen to the story.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    2 min
  • സിംഹവും കാട്ടുപന്നിയും - Story for Kids | Manorama Online Podcast | Bedtime Stories
    Jan 25 2026

    ഒരിക്കൽ, നല്ല പൊള്ളുന്ന വെയിലുള്ള ഒരു ഉച്ചസമയത്താണ് ഇല്ലിമുളം കാട്ടിൽ ഈ കഥ നടക്കുന്നത്. കാടിന്റെ ഒത്ത നടുവിൽ ഒരു തടാകമുണ്ട്. ഏത് വേനലിലും അവിടെ കുടിക്കാനുള്ള വെള്ളം ശേഷിക്കും.ഒരു ദിവസം തടാകത്തിന്റെ തീരത്ത് ഒരു വലിയ സിംഹവും ഒരു കാട്ടുപന്നിയും മുഖാമുഖം വന്നു. വേനലായതിനാൽ വെള്ളം കുറവാണ്. രണ്ടുപേർക്കും നല്ല ദാഹം!കഥ കേട്ടോളൂ...

    Once, this story takes place in a bamboo forest on a scorching hot afternoon. Right in the middle of the forest, there is a lake. There would always be water left to drink there, even during any summer. One day, a large lion and a wild boar came face to face on the shore of the lake. Since it was summer, the water was scarce. Both of them were very thirsty... Let's listen to the story.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    2 min
  • കൺമണിയുടെ കാവൽ | Story for Kids | Manorama Online Podcast | Bedtime Stories
    Jan 11 2026

    കണ്മണി ഒരു നല്ല ജിറാഫാണ്. നല്ലത് എന്നാൽ എത്രത്തോളം നല്ലത്? മ്മ്... ഈ നന്മയെ അളക്കാൻ കഴിയുമോ? ഇല്ല, അല്ലേ? പക്ഷേ അതിനൊരു കഥയുണ്ട്. ഇതാണ് ആ കഥ. ഒരു ദിവസം, കണ്മണിജിറാഫ് പുഴയുടെ തീരത്തുള്ള ഒരു ആപ്രിക്കോട്ട് മരത്തിൽ നിന്ന് പഴങ്ങൾ പറിച്ചു കഴിക്കുകയായിരുന്നു. പെട്ടെന്ന്, മരത്തിൽ നിന്ന് ഒരു 'കീ കീ' ശബ്ദം അവൾ കേട്ടു. "ഏഹ്? അതെന്താ? ഞാൻ പഴങ്ങൾ കടിച്ചു പറിക്കുമ്പോൾ മരത്തിന് വേദനിക്കുന്നുണ്ടോ?" കണ്മണിജിറാഫ് ചിന്തിച്ചു. അവൾ മരത്തിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു ചെറിയ കിളിക്കൂട് കണ്ടു. അതിൽ രണ്ട് കിളിക്കുഞ്ഞുങ്ങൾ പരസ്പരം കൊച്ചുവർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. എന്നിട്ടോ? കേൾക്കൂ...


    Kanmani is a good giraffe. But how good is good? Mmm... can this goodness be measured? No, right? But there's a story about it. This is that story. One day, Kanmani the giraffe was plucking and eating fruits from an apricot tree on the riverbank. Suddenly, she heard a 'chirp, chirp' sound from the tree. "Huh? What's that? Does the tree get hurt when I bite and pluck the fruits?" Kanmani the giraffe wondered. When she looked closely at the tree, she saw a small bird's nest. In it, two baby birds were chattering to each other. And then? Listen...

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    3 min
  • മിട്ടു മുയൽ പഠിച്ച പാഠം! - MKid | Rabbit | Snake | Bedtime story
    Jan 4 2026

    പീലിപ്പനങ്കാട്ടിൽ മിട്ടു എന്ന പേരുള്ള, ഒരു കൊച്ചുമുയൽ ജീവിച്ചിരുന്നു. എപ്പോഴും ചിരിച്ചു കളിച്ചു നടക്കുന്ന മിട്ടുവിന് എല്ലാവരുമായി ചങ്ങാത്തം കൂടുന്നത് വളരെ ഇഷ്ടമായിരുന്നു. അവൻ്റെ ഈ നിഷ്കളങ്കമായ സ്വഭാവമാണ് അവനെ കാട്ടിലെ മറ്റുള്ളവർക്ക് പ്രിയങ്കരനാക്കിയത്. എന്നാൽ ഈ മനസ്സ് അവനെ ഒരു വലിയ ആപത്തിലേക്കും എത്തിച്ചു.

    In the Peelippanankadu forest, there lived a little rabbit named Mittu. Always cheerful and playful, Mittu loved to make friends with everyone. His innocent nature made him a favorite among the others in the forest. However, this same nature also led him into great danger.

    Credits:
    Narration - Jesna Nagaroor
    Story: Lakshmi Narayanan
    AI Images and Production - Nidhi Thomas

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    4 min
  • ചിറക് മുറിഞ്ഞ പ്രാവും ധീരനായ ഉറുമ്പും! MKid | Dove | Ant | Bedtime story
    Dec 28 2025

    ഒരു കാടിന് നടുവിലുള്ള ശാന്തമായ കുളത്തിനരികിലെ മരക്കൊമ്പിലാണ് മിന്നു പ്രാവിന്റെ കൂട്. തൂവെള്ള നിറവും വെള്ളാരം കല്ല് പോലെ തിളക്കമുള്ള കണ്ണുകളുമുള്ള മിന്നുവിന് പക്ഷെ മറ്റ് പ്രാവുകളെ പോലെ പറക്കാനുള്ള കഴിവുണ്ടായിരുന്നില്ല. വേടൻ വച്ച കെണിയിൽ കുടുങ്ങി മിന്നുവിന്റെ ചിറകുകൾ അറ്റു പോയതാണ്.. കഥ കേട്ടോളൂ...

    In the middle of a forest, on a branch of a tree near a calm pond, lived a dove named Minnu in her nest. Minnu was pure white, with eyes that sparkled like crystals, but unlike other doves, she could not fly. Her wings had been torn off when she got caught in a hunter's trap. Though she longed to fly high in the sky as she once did, it was Minnu's fate to stay in her nest, living on the food her friends brought her... Let's listen to the story.

    Credits:
    Narration - Jesna Nagaroor
    Story: Lakshmi Narayanan
    AI Images and Production - Nidhi Thomas

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    4 min
  • പിനുപ്പുലിയുടെ മൂപ്പിമുള്ളൻപന്നി | Story for Kids | Manorama Online Podcast
    Dec 21 2025

    പിനു ആ കാട്ടിലെ ഏറ്റവും ശക്തിയുള്ള പുള്ളിപ്പുലിയാണ്. അത് അവൾക്ക് കൃത്യമായി അറിയാം. ഏകദേശം അതേ അളവിൽ ബുദ്ധിയുള്ള ഒരേയൊരു ആളാണ് മൂപ്പി മുള്ളൻപന്നി. ഒരാൾക്ക് കുറെ ശക്തിയും മറ്റെയാൾക്ക് കുറേ ബുദ്ധിയും. അങ്ങോട്ടും ഇങ്ങോട്ടും ഇരുവർക്കും ഇഷ്ടമല്ല. അതിന്റെ കാരണം ആ കാട്ടിലെ ആർക്കും അറിയില്ല. പക്ഷെ ഇവർ രണ്ടുപേരും ശത്രുക്കളാണ് എന്ന് എല്ലാവര്ക്കും അറിയാം. ഒരു ദിവസം പിനുപ്പുലിക്ക് വല്ലാത്ത വയർ വേദന വന്നു. സഹിക്കാൻ പറ്റാത്ത അത്ര വേദന. ഗുഹയിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ പോലും ആവാതെ പിനുപ്പുലി കഷ്ടപ്പെടുകയായിരുന്നു. തീരെ സഹിക്കാതെവന്നപ്പോൾ പിനുപ്പുലി ഉറക്കെ കരയാൻ തുടങ്ങി. കഥ കേട്ടോളൂ... അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി.

    Pinu was the strongest leopard in the forest, and she knew it very well. The only one who was nearly as intelligent was Mooppi the porcupine. One had great strength, and the other had great intelligence. The two of them did not like each other. No one in the forest knew the reason for it, but everyone knew that they were enemies. One day, Pinu the leopard had a terrible stomach ache. The pain was unbearable. Pinu struggled, unable to even step out of her cave. When the pain became completely unbearable, Pinu the leopard started to cry out loudly. Listen.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    4 min
  • കിങ്കിലവനത്തിലെ സുന്ദരൻ!| MKid | Podcast | Deer ​| Bedtime story
    Dec 14 2025

    പണ്ട് പണ്ട്... 'കിങ്കിലവനം' എന്നൊരു വലിയ കാടുണ്ടായിരുന്നു. ആ കാട്ടിൽ ഒരു മാനുണ്ടായിരുന്നു. അവന്റെ പേരായിരുന്നു 'സുന്ദരൻ. ഒരു ദിവസം ആ കാട്ടിലെ തെളിനീർ തടാകത്തിന്റെ കര/fnd]. നമ്മുടെ 'സുന്ദരൻ' മാനും അവന്റെ കൂട്ടുകാരൻ 'മണിക്കുട്ടനും' വെള്ളം കുടിക്കാൻ വന്നതാണ്. കഥ കേട്ടോളൂ...

    Once upon a time... there was a large forest called 'Kinkilavanam'. In that forest lived a deer. His name was 'Sundaran'. One day, by the bank of a clear water lake in that forest, our deer Sundaran and his friend 'Manikuttan' came to drink water. Let's listen to the story.

    Credits:
    Narration - Jesna Nagaroor
    Story: Sanu Thiruvarppu
    AI Images and Production - Nidhi Thomas

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    3 min
  • ടീമോ അന്നൊരു പാഠം പഠിച്ചു! - MKid | Children Podcast
    Dec 7 2025

    നീലത്തിരകൾ ഓളം തല്ലുന്ന നീലോലി നദിയിൽ പൊൻതിളക്കമുള്ള ഒരു മത്സ്യം തന്റെ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരിരുന്നു. കാഴ്ചയിൽ ആരെയും ആകർഷിക്കുന്ന അഴകും ശരീരഭംഗിയുമുള്ള അവന്റെ പേര് ടീമോ എന്നായിരുന്നു.അച്ഛനും അമ്മയും പറഞ്ഞാൽ കേൾക്കാത്ത ഒരു കുസൃതിക്കുരുന്നായിരുന്നു ടീമോ. കഥ കേട്ടോളൂ...

    In the Neeloli river, where blue waves lapped the shores, lived a fish with a golden sheen along with his parents. His name was Teemo, and he possessed a beauty and charm that could attract anyone. Let's listen to the story.

    Credits:
    Narration - Athuilya R Krishnan
    Story: Lakshmi Narayanan
    AI Images and Production - Nidhi Thomas

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    3 min