Episodi

  • Infortalk: ഇന്ത്യൻ അടുക്കള: സംവിധായകൻ ജിയോ ബേബിയുമായി സംഭാഷണം
    Feb 6 2021
    പ്രമേയത്തിന്റെ ആഗോളമായതും ഇന്നും നിലയിൽക്കുന്നതുമായ സാധ്യതകൊണ്ടും അവതരണരീതികൊണ്ടും പ്രധാന താരങ്ങളുടെ അഭിനയമികവുകൊണ്ടും ലോകപ്രശംസയേറ്റുവാങ്ങിയിരിക്കുകയാണ് സംവിധായകൻ ജിയോ ബേബിയുടെ 'ദി ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ'. മഹത്തായ ഇന്ത്യൻ അടുക്കളയിലും വിവാഹം കഴിച്ചെത്തുന്ന കുടുംബങ്ങളിലും സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളും അസമത്വവും എത്രത്തോളം നോർമലൈസ് ചെയ്യപ്പെട്ടിരിക്കുന്നു എന്നത് സിനിമ സസൂക്ഷ്മം വരച്ചുകാട്ടുന്നുണ്ട്. ഇതിനോടകം തന്നെ സമൂഹ്യമാധ്യമങ്ങളിലും മറ്റും വ്യാപകമായ ചർച്ചക്ക് തിരികൊളുത്തിയ സിനിമയുടെ സംവിധായകൻ ജിയോ ബേബി തന്നെയാണ് ഇൻഫോടോക്കിന്റെ ഈ എപ്പിസോഡിൽ. മൃദുലദേവി.എസ് എഴുതിയ സിനിമയിലെ ഒരു കുടം പാറ് എന്ന പാട്ട് ഇവിടെ പാടിയിരികുന്നത് ഗൗരി മോഹൻ ആണ്.
    Mostra di più Mostra meno
    35 min
  • Infortalk: തേങ്കുറിശ്ശിയിലും നെയ്യാറ്റിൻകരയിലും നമ്മൾ കാണാതെ പോകുന്നത്
    Dec 30 2020
    കേരളത്തിൽ 3 ജാതി കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2018ൽ കോട്ടയത്ത് കെവിനും 2020 അവസാനമായപ്പോൾ പാലക്കാട് തേങ്കുറിശ്ശിയിൽ അനീഷും ഭാര്യയുടെ ബന്ധുക്കളാൽ കൊല്ലപ്പെട്ടപ്പോൾ 2018ൽ മറ്റൊരു സംഭവത്തിൽ അരീക്കോടുള്ള ഒരു പിതാവ് ദളിത് യുവാവിനെ വിവാഹം കഴിച്ച സ്വന്തം മകളെയാണ് കൊന്നത്! കൃത്യമായും ജാതിയാണ് ഈ അരുംകൊലകൾക്ക് കാരണമെന്ന് അറിയാമെങ്കിലും അതിനെ മറച്ചു വെച്ചു 'ദുരഭിമാനക്കൊല' എന്നു വിളിക്കുകയാണ് സാംസ്കാരിക - പുരോഗമന കേരളം. സമൂഹത്തിൽ നടക്കുന്ന ജാതി വിവേചനങ്ങളെ കണ്ടില്ല എന്നു നടിക്കാൻ മലയാളിക്ക് ഒരു പ്രത്യേക മിടുക്കുള്ളതുപോലെ. ജാതിക്കൊല പോലെ തന്നെ തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ ഉണ്ടായ 'സ്ഥലപ്രശ്നത്തിൽ' ആത്മഹത്യ ഭീഷണി മുഴക്കി ദമ്പതികൾ അഗ്നിക്കിരയായതും ഒരു ലോക്കൽ സിവിൽ കേസിനപ്പുറം ജാതി പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ഭൂ-ഉടമസ്ഥതയിലെ അസമത്വം കാരണം ദളിത് - ആദിവാസി - മറ്റു പിന്നാക്ക വിഭാഗക്കാർ തുച്ഛമായ ഭൂമിയിൽ കെട്ടുറപ്പില്ലാത്ത കോളനി വീടുകളിൽ ജീവിക്കുന്നുണ്ട്. ഇങ്ങനെ നരകതുല്യ ജീവിതം നയിക്കുന്നവരിൽ സവർണ സമുദായക്കാർ ഇല്ല എന്നത് തന്നെയാണ് അതിനെ ഒരു ജാതിപ്രശ്നമെന്ന് വിളിക്കാൻ കാരണം. ഭൂവിതരണത്തിലെ അനീതികൊണ്ട് വീടുമാത്രം വെക്കാൻ സ്ഥലമുള്ളവർ തറപൊളിച്ച് മരിച്ചവരെ അടക്കുന്നതിനുൾപ്പെടെ കേരളം സാക്ഷിയായിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങളെ കേരളപൊതുസമൂഹം ജാതി പ്രശ്നമായി എന്തുകൊണ്ടാണ് കാണാത്തത് എന്നത് പരിശോധിക്കുകയാണ് ഈ എപ്പിസോഡിൽ. അതിഥി: ആക്ടിവിസ്റ്റ് എസ്. മൃദുലാദേവി.
    Mostra di più Mostra meno
    29 min
  • Infortalk: ജാതി വിവേചനവും സാമ്പത്തിക സംവരണവും
    Dec 5 2020
    മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് കൊടുക്കുന്ന സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണം (EWS reservation) ഭരണഘടനാ വിരുദ്ധമാണ്. സമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്ക് അധികാരമുൾപ്പെടെയുള്ള പല-സാമൂഹിക തലങ്ങളിലും പ്രാതിനിധ്യം ഉറപ്പാക്കാൻ വിഭാവനം ചെയ്ത സാമുദായിക സംവരണമെന്ന കോൺസ്റ്റിട്യൂഷനൽ മെക്കാനിസത്തെ ഇല്ലായ്മ ചെയ്യാനാണ് തീവ്രവലതുപക്ഷവും അതിന്റെ എക്സിക്യൂട്ടീവ് ബോഡിയായ എൻഡിഎ സർക്കാരും സാമ്പത്തിക സംവരണം പാർലമെന്റിൽ ചർച്ച ചെയ്യാതെ ദ്രുതഗതിയിൽ നടപ്പിലാക്കിയത്. സംവരണീയരായ അധഃകൃതരെ ചതിച്ചുകൊണ്ട് ഭരണഘടനയെ തിരുത്തിയെഴുതാൻ ഇടതുപക്ഷങ്ങളും സംഘപരിവാറിന് കൂട്ടുനിന്നു. സാമൂഹികപുരോഗതിയിൽ വളരെ മുന്നിലാണെന്ന് മേനിനടിക്കുന്ന കേരളത്തിലുൾപ്പെടെ ദളിത്-ആദിവാസി-മത്സ്യത്തൊഴിലാളി വിഭാഗങ്ങൾ നിരന്തരം വിവേചനമനുഭവിക്കുന്ന ഇന്നത്തെ കാലത്ത് അവരുടെ ഭരണഘടനാ അവകാശങ്ങളെ ഇല്ലായ്മ ചെയ്യുന്ന സവർണ-സാമ്പത്തിക സംവരണത്തെയും അതവതരിപ്പിക്കപ്പെട്ട സമൂഹത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളെപ്പറ്റിയുമുള്ള ചർച്ചയാണ് ഈ പോഡ്കാസ്റ്റ്. പങ്കെടുക്കുന്നവർ: അനുരാജ് ഗിരിക കെ.എ & തൊമ്മിക്കുഞ്ഞ് രമ്യ
    Mostra di più Mostra meno
    1 ora e 5 min
  • Infortalk: താരാരാധന എന്ന മാനസിക അനാരോഗ്യം
    Nov 12 2020
    ആരാധന അല്ലെങ്കിൽ being a fan of something എന്നത് ഒരു സ്വാഭാവിക മാനുഷിക വികാരമാണ്. എന്നാൽ അത് നിയന്ത്രണാതീതമാകുന്നത് ഒരു മാനസിക ആരോഗ്യ പ്രശ്നവും സമൂഹിക പ്രശ്നവുമാകുന്നു. ഫാൻ ആർമികളും സംഘടിത സൈബർ ഫാൻ ഫൈറ്റുകാരും ഇഷ്ടതാരത്തിന് വേണ്ടി 'പടവെട്ടി' ക്രൈമുകൾ ചെയ്യുന്നത് നിർഭാഗ്യകരവും തടയപ്പെടേണ്ടതുമാണ്. കൂടുതൽ അറിയാൻ പോഡ്കാസ്റ്റ് കേൾക്കൂ..
    Mostra di più Mostra meno
    11 min
  • Infortalk: ആഹാരം മരണകാരണമാകുമ്പോൾ
    Oct 26 2020
    കൗതുകമുണർത്തുന്നതും അറിഞ്ഞിരിക്കേണ്ടതുമായ ശാസ്ത്ര വിവരങ്ങളും ആനുകാലിക വിഷയങ്ങളും നിങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് Knowledge Dome Channel ന്റെ Infortalk എന്ന പോഡ്കാസ്റ്റ്. സീസണിലെ ആദ്യ എപ്പിസോഡിൽ ഫുഡ് അലർജി എന്ന common ആയി കാണപ്പെടുന്ന രോഗാവസ്ഥയെപ്പറ്റി ഒരു വിശദമായ വിവരണമാണ്. ആഹാരത്തോടുള്ള അലർജിക്ക് കാരണമെന്താണ്, അതിന്റെ ഗുരുതരവസ്ഥ എന്താണ്, അവയെ എങ്ങനെ പരിഹരിക്കാം എന്ന ചോദ്യങ്ങൾക്ക് ഒക്കെ ഉത്തരമാണ് ഈ പോഡ്കാസ്റ്റ് എപ്പിസോഡ്.
    Mostra di più Mostra meno
    17 min
  • Knowledge Dome Malayalam Podcast - Introduction
    Oct 10 2020
    Knowledge Dome project is developed for creating audio educational content in podcast format. Podcast series on various subjects will be updated from time to time on this Channel. Audio can augment your learning process as you can listen to it during your chore hours, work out time, or travel. In addition to knowledge, we will launch podcasts on various topics such as life experiences, politics, art, and creativity. Please subscribe and share the podcast with friends, colleagues, and whoever is eager but have very little time to learn. Come let's listen and learn.
    Mostra di più Mostra meno
    1 min