Episodi

  • ബിസിനസ് ഭാവിയിലെ ഭൂതവും വർത്തമാനവും | Business Podcast | Bulls Eye | Business Strategy 2026 | Epi 42
    Jan 20 2026

    ബിസിനസ് വർത്തമാനങ്ങളിൽ ഭാവിയിലെ ഭൂതങ്ങൾ പ്രധാനമാണ്. പ്രതിസന്ധികളെ മുൻകൂട്ടിക്കണ്ട് നേരത്തേതന്നെ മാറ്റിപ്പിടിക്കാൻ കഴിയണം. ഓടുന്നതെങ്ങോട്ടാണെന്നു മനസ്സിലാക്കി ഒരു മുഴം മുൻപേ. അവസരങ്ങളും ഇതുപോലെയാണ്. 2026ലെ കാറ്റു വീശുന്നത് എങ്ങോട്ടാണെന്നും മണിമുഴങ്ങുന്നത് ആർക്കാണെന്നും വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ

    In the fast-changing world of business, the future belongs to those who can anticipate change. From emerging risks to hidden opportunities, this episode of Bull’s Eye decodes the key trends shaping 2026. Which way is the economic wind blowing, and who will benefit when the bell rings? Get clear insights and sharp analysis from Malayala Manorama Business Editor P. Kishore.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    6 min
  • പിള്ളേരുകളി കാര്യമായി, ശതകോടികളായി | Billionaires | Business Podcast | Bulls Eye
    Jan 13 2026

    അമേരിക്കയിൽ മൂന്നു പിള്ളേര് കമ്പനിയുണ്ടാക്കി ശതകോടീശ്വരൻമാരായപ്പോൾ അതിൽ രണ്ടു പേർ ഇന്ത്യക്കാർ. കർണാടകയിൽ നിന്നും ഡൽഹിയിൽ നിന്നും കുടിയേറിയവരുടെ മക്കൾ. വെറും 22 വയസ്സിൽ ശതകോടീശ്വരൻമാരായി മാർക്ക് സക്കർബർഗിന്റെ റെക്കോർഡിനെ മറികടന്നിരിക്കുകയാണ്. വിശദമായി കേൾക്കാം മലയാള മനോരമ ബിസിനസ് എഡിറ്റർ പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

    Three 22-year-olds have rewritten global startup history by becoming billionaires, breaking Mark Zuckerberg’s record. Among them are two Indian-origin founders, born to immigrants from Karnataka and Delhi. Malayala Manorama Business Editor P. Kishore unpacks this extraordinary success story in the Manorama Online Bullseye podcast.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    7 min
  • കാലത്തിൽ മറയുന്നു കണ്ണായതെല്ലാം | BullsEye Podcast
    Jan 6 2026

    പണ്ടൊക്കെ വീടുകളിൽ അച്ഛനമ്മമാർ സ്ഥലത്തില്ലെങ്കിൽ എന്തോ രഹസ്യം പോലെ അയലത്തെ കുട്ടികളുൾപ്പെടെ ഒ‌ത്തുകൂടി എംടിവി കാണലും എഫ്ടിവി കാണലുമുണ്ടായിരുന്നു. ഫാഷൻ ടിവിയിൽ ഇപ്പോഴും ലോകമാകെ ഫാഷനും ലൈഫ്സ്റ്റൈലും കാണുന്നുണ്ട്. പക്ഷേ, എംടിവിയിൽ പാട്ടു കാണൽ കുറഞ്ഞു കുറഞ്ഞ് ഒടുവിൽ എം‍ടിവി തന്നെ പുതുവർഷത്തലേന്ന് പൂട്ടി. ജനത്തിന് യൂട്യൂബും ടിക്ടോക്കും സ്ട്രീമിങ്ങും ഉള്ളപ്പോഴെന്തിന് എംടിവി? വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    6 min
  • നക്ഷത്ര ഹോട്ടൽ മുറികളിലെ ജഗപൊക | BullsEye Podcast
    Dec 31 2025

    സുഹൃത്തിന്റെ നെറ്റിയിൽ പൊള്ളിയ പാട്. എന്താ കാര്യം? എങ്ങാണ്ട് ടൂറ് പോയപ്പോൾ ഒരു സ്റ്റാർ ഹോട്ടലിൽ തങ്ങി. കുളിക്കാൻ ടബ്ബിൽ കയറി നിന്ന് ഏതോ ടാപ്പിൽ പിടിച്ചു തിരിച്ചു. തിളച്ച വെള്ളം ജെറ്റ് പോലെ വന്ന് നെറ്റിയിൽ മുട്ടി. വല്ല വിധേനയുമാണ് ടബ്ബിൽ നിന്നു ചാടിയത്. ഇതൊരു ആഗോള പ്രശ്നമാണ്. നക്ഷത്ര ഹോട്ടൽ മുറികളിലെ ജഗപൊക. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    4 min
  • കച്ചവടത്തിലും വന്നു, സാരോപദേശി സ്രാങ്ക് | Bulls Eye Podcast | Epi 38
    Dec 24 2025

    കല്യാണത്തിനോ ക്രിസ്മസിനോ ബർത്ത് ഡേയ്ക്കോ ആർക്കെങ്കിലും ഗിഫ്റ്റ് കൊടുക്കണോ? പണ്ടൊക്കെ ഗിഫ്റ്റ് കടകളിൽ കയറി ഇറങ്ങേണ്ടി വന്നിരുന്നത് ആമസോണിലോ ഫഫ്ലിപ്കാർട്ടിലോ നോക്കലായി. ഇപ്പോഴതാ എഐ ചാറ്റ്ബോട്ട് വന്നിരിക്കുന്നു. ഏതു തരം സാധനം ആർക്ക് എന്തു വിലയ്ക്കകം വേണമെന്നു ചോദിച്ചാലുടൻ വലിയൊരു ലിസ്റ്റ് തന്നെ തരും. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

    AI Chatbots and The Future of Gift Shopping. Listen to the detailed story through the Manorama Online Bulls Eye podcast, presented by Malayala Manorama Senior Correspondent P. Kishore.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    5 min
  • കത്തുമില്ല, കാർഡുമില്ല പക്ഷേ, നഷ്ടം സാരമില്ല | Bulls Eye Podcast | Epi 37
    Dec 16 2025

    ഇക്കാലത്ത് ക്രിസ്മസ് കാർഡുകളില്ല. ലോകമാകെ പോസ്റ്റ് ഓഫിസുകൾ പൂട്ടുകയാണ്. യൂറോപ്പിൽ പോസ്റ്റൽ സേവനം നിർത്തുന്ന ആദ്യത്തെ രാജ്യമാണ് ഡെൻമാർക്ക്. അവിടെ വിരളമായി മാറിയ ചുവപ്പൻ പോസ്റ്റൽ പെട്ടികൾ ജനുവരിയിൽ പൂർണമായി അപ്രത്യക്ഷമാവും. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

    These days, Christmas cards have all but disappeared. Across the world, post offices are shutting down. Denmark has become the first country in Europe to discontinue its postal services. The iconic red postboxes there—now a rare sight—will completely disappear by January. Listen to the detailed story through the Manorama Online Bulls Eye podcast, presented by Malayala Manorama Senior Correspondent P. Kishore.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    6 min
  • നികുതി കൂടിയാൽ ലക്ഷ്മി സ്ഥലം വിടും | Bulls Eye | Super Rich Tax | Epi 36
    Dec 10 2025

    സർക്കാരിന്റെ വരുമാനക്കുറവ് നികത്താൻ ശതകോടീശ്വര നികുതി (സൂപ്പർ റിച്ച് ടാക്സ്) ഏർപ്പെടുത്തിയാലോ? അനേകം രാജ്യങ്ങളിൽ ഗതികേടുകൊണ്ട് ഇങ്ങനെയൊരു ചിന്താഗതിയുണ്ട്. ചില രാജ്യങ്ങൾ സ്വത്ത് നികുതി (വെൽത്ത് ടാക്സ്) ഏർപ്പെടുത്തും. എന്നു വച്ചാൽ ആകെ സ്വത്തിന്റെ നിശ്ചിത ശതമാനം കൊടുക്കണം. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

    To compensate for the government’s revenue shortfall, should a super-rich tax be introduced? Many countries are considering such an idea due to economic slowdown. Some nations even impose a wealth tax, meaning a fixed percentage of an individual’s total assets must be paid. Let’s understand this in detail with Manorama Senior Correspondent P. Kishore through the Manorama Online BullsEye Podcast.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    9 min
  • വർക്കലയിൽ ടൂറിസം വേറെ ലെവലാണ് | Tourism Model | Varkkala Model | Epi 35
    Dec 3 2025

    ബ്രിട്ടിഷ് സായിപ്പ് സ്ഥാപിച്ച റിസോർട്ടിൽ 2 പുൽത്തകിടികളും ചെമ്പകം, കാന, കറ്റാർവാഴ, സിഗാർ പ്ലാന്റ്, അരളി തുടങ്ങിയ ചെടികളും മരങ്ങളും കൊണ്ട് മനോഹരമായ ലാൻഡ്സ്കേപ്പിങ്. പടിഞ്ഞാട്ടു നോക്കിയാൽ നേരെ താഴെ അലകടലാണ്. അവിടെ സർഫിങ് നടത്തുന്ന വിദേശികൾ. സർഫിങ്ങിനു പറ്റിയ ബീച്ച് എന്നു വർക്കല പേരെടുത്തതോടെയാണ് ഇത്തരം കേന്ദ്രങ്ങൾ ഉയർന്നത്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

    In this episode, Senior Correspondent P. Kishore explores the rise of surfing culture in Varkala and the charm of British-era heritage resorts. The podcast delves into Varkala’s landscape, the growth of surf tourism, and the socio-cultural changes it has brought to the region.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    7 min