സൂറ: അൽകഹ്ഫ് | ഭാഗം - 39 | ആയത്ത്: 107-110 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam copertina

സൂറ: അൽകഹ്ഫ് | ഭാഗം - 39 | ആയത്ത്: 107-110 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam

സൂറ: അൽകഹ്ഫ് | ഭാഗം - 39 | ആയത്ത്: 107-110 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam

Ascolta gratuitamente

Vedi i dettagli del titolo

A proposito di questo titolo

إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ كَانَتْ لَهُمْ جَنَّٰتُ ٱلْفِرْدَوْسِ نُزُلًا ﴾18:10 ١٠٧ ﴿ വിശ്വസിക്കുകയും: സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാകട്ടെ, നിശ്ചയമായും 'ഫിര്‍ദൗസാ'കുന്ന (അത്യുന്നത) സ്വര്‍ഗ്ഗങ്ങള്‍ അവര്‍ക്കു ആതിഥ്യസല്‍ക്കാരമായിരിക്കുന്നതാണ്;-إِنَّ الَّذِينَ നിശ്ചയമായും ഒരു കൂട്ടര്‍ آمَنُوا അവര്‍ വിശ്വസിച്ചു وَعَمِلُوا അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങളെ, സല്‍പ്രവൃത്തികളെ كَانَتْ ആയിരിക്കുന്നതാണ് لَهُمْ അവര്‍ക്ക് جَنَّاتُ الْفِرْدَوْسِ ഫിര്‍ദൗസാകുന്ന (ഉന്നതമായ) സ്വര്‍ഗ്ഗങ്ങള്‍ نُزُلًا സല്‍ക്കാരം, അതിഥിസല്‍ക്കാരം18:108 خَٰلِدِينَ فِيهَا لَا يَبْغُونَ عَنْهَا حِوَلًا ﴾١٠٨﴿അവര്‍ അതില്‍നിന്നു വിട്ടുമാറുവാന്‍ ആഗ്രഹിക്കാത്തവിധം അതില്‍ നിത്യവാസികളായ നിലയിലായിരിക്കും.خَالِدِينَ നിത്യവാസികളായ നിലയില്‍, ശാശ്വതന്‍മാരായി فِيهَا അതില്‍ لَا يَبْغُونَ അവര്‍ ആഗ്രഹിക്കുകയില്ല, തേടുകയില്ല عَنْهَا അതില്‍നിന്നു حِوَلًا വിട്ടുപോകാന്‍, നീങ്ങിപ്പോകാന്‍18:109 قُل لَّوْ كَانَ ٱلْبَحْرُ مِدَادًا لِّكَلِمَٰتِ رَبِّى لَنَفِدَ ٱلْبَحْرُ قَبْلَ أَن تَنفَدَ كَلِمَٰتُ رَبِّى وَلَوْ جِئْنَا بِمِثْلِهِۦ مَدَدًا ﴾١٠٩﴿(നബിയേ) പറയുക: 'എന്റെ റബ്ബിന്റെ വചനങ്ങള്‍ക്ക് [അതു എഴുതുന്നതിനു] സമുദ്രം മഷിയായിരുന്നാലും - അതിന്റെ അത്രതന്നെ (വേറെയും സമുദ്രം) നാം സഹായകമായി കൊണ്ടുവന്നാല്‍പോലും - എന്റെ റബ്ബിന്റെ വചനങ്ങള്‍ തീരുന്നതിനുമുമ്പായി സമുദ്രം തീര്‍ന്നുപോകുകതന്നെ ചെയ്യുന്നതാണ്.قُل പറയുക لَّوْ كَانَ ആയിരുന്നാല്‍ الْبَحْرُ സമുദ്രം مِدَادًا മഷി لِّكَلِمَاتِ رَبِّي എന്റെ റബ്ബിന്റെ വചനങ്ങള്‍ക്ക് لَنَفِدَ തീര്‍ന്നുപോകുകതന്നെ ചെയ്യും الْبَحْرُ സമുദ്രം قَبْلَ أَن تَنفَدَ തീരുംമുമ്പായി كَلِمَاتُ رَبِّي എന്റെ റബ്ബിന്റെ വചനങ്ങള്‍ وَلَوْ جِئْنَا നാം വന്നാലും ശരി بِمِثْلِهِ അതിന്റെ അത്രയുംകൊണ്ട്, അതുപോലുള്ളതും കൊണ്ട് مَدَدًا സഹായകമായിസര്‍വ്വജ്ഞനും, സര്‍വ്വശക്തനുമായ അല്ലാഹുവിന്റെ അറിവുകള്‍ക്കു യാതൊരു അതിരും, കണക്കും ഇല്ലാത്തതാകുന്നു. സമുദ്രങ്ങള്‍ എത്രതന്നെ വമ്പിച്ചതായിരുന്നാലും അതിനു ഒരു പരിധിയും അളവും കൂടാതെ കഴിയുകയില്ല. എന്നിരിക്കെ, അവന്റെ ജ്ഞാനവാര്‍ത്തകളും, അവന്റെ വചനങ്ങളും എഴുതിത്തീര്‍ക്കുവാന്‍ എങ്ങിനെ സാധിക്കും?! മറ്റൊരു സ്ഥലത്തു ഇതിനെപ്പറ്റി ...
Ancora nessuna recensione