ഖുര്‍ആന്‍ ക്ലാസ് | സൂറ: ത്വാഹാ | ഭാഗം 2 | ആയത്ത് 3 & 4 | സുബൈർ സലഫി | Surah Thwaha | Malayalam Quran copertina

ഖുര്‍ആന്‍ ക്ലാസ് | സൂറ: ത്വാഹാ | ഭാഗം 2 | ആയത്ത് 3 & 4 | സുബൈർ സലഫി | Surah Thwaha | Malayalam Quran

ഖുര്‍ആന്‍ ക്ലാസ് | സൂറ: ത്വാഹാ | ഭാഗം 2 | ആയത്ത് 3 & 4 | സുബൈർ സലഫി | Surah Thwaha | Malayalam Quran

Ascolta gratuitamente

Vedi i dettagli del titolo

A proposito di questo titolo

20:3 إِلَّا تَذْكِرَةً لِّمَن يَخْشَىٰ ﴾٣﴿പക്ഷേ, ഭയപ്പെടുന്നവര്‍ക്കു ഒരു ഉപദേശമായിട്ടത്രെ (അവതരിപ്പിച്ചതു);-20:4 تَنزِيلًا مِّمَّنْ خَلَقَ ٱلْأَرْضَ وَٱلسَّمَٰوَٰتِ ٱلْعُلَى ﴾٤﴿ഭൂമിയും, ഉന്നതമായ ആകാശങ്ങളും സൃഷ്ടിച്ചവന്റെ അടുക്കല്‍നിന്ന് അവതരിപ്പിച്ചതത്രെ.ചില സൂറത്തുകളുടെ ആരംഭത്തില്‍ കാണപ്പെടുന്ന കേവലാക്ഷരങ്ങളെക്കുറിച്ച് ഖണ്ഡിതമായി നമുക്കു ഒന്നും പറയുക സാധ്യമല്ലെന്നും മറ്റുമുള്ള വിവരം ഇതിനു മുമ്പ് പലതവണ നാം പ്രസ്താവിച്ചുവല്ലോ. അവയില്‍പെട്ടതുതന്നെയാണ് ഈ സൂറത്തിലെ ഒന്നാമത്തെ ആയത്താകുന്ന ‘ത്വാഹാ’യും. എന്നാല്‍, ‘ത്വാഹാ’യെ സംബന്ധിച്ചിടത്തോളം ‘ഹേ മനുഷ്യാ’ (يا رجل) എന്ന അര്‍ത്ഥത്തിലുള്ള ഒരു പ്രയോഗമാണ് അതെന്നു പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പറഞ്ഞുകാണുന്നു. الله أعلمസൂറത്തു മര്‍യം പോലെത്തന്നെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പ്രബോധനവിഷയത്തില്‍ വിഷമം നിറഞ്ഞു കൊണ്ടിരുന്ന കാലഘട്ടത്തില്‍ അവതരിച്ചതാണ്‌ ഈ സൂറത്തും. എവിടെ നോക്കിയാലും നിഷേധവും ധിക്കാരവും കൊടുമ്പിരിക്കൊള്ളുകയാണ്. സ്വാഗതവും സ്വീകരണവുമാകട്ടെ, നന്നേ കുറവും. സമുദായത്തിനു മുഴുവനും മാര്‍ഗ്ഗദര്‍ശനം നല്‍കുവാന്‍ ഏതൊരു ഹൃദയം വെമ്പല്‍കൊള്ളുന്നുവോ ആ ഹൃദയത്തിന്റെ സ്വന്തം കുടുംബവും നാട്ടുകാരും തന്നെ ഈ നില സ്വീകരിച്ചു കാണുമ്പോള്‍ അതിനുണ്ടാകുന്ന ദുഃഖവും പരിഭ്രമവും എത്രമാത്രമായിരിക്കും?! അതുകൊണ്ടത്രെ, ഈ കാലഘട്ടത്തില്‍ അവതരിച്ച സൂറത്തുകളില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു മനസ്സമാധാനം നല്‍കുന്ന വളരെയധികം വചനങ്ങള്‍ കാണുന്നത്. ഇത്തരം സാന്ത്വനവാക്കുകള്‍ ഒന്നാമതായി അഭിമുഖീകരിക്കുന്നതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ആണെങ്കിലും, സത്യപ്രബോധനമാര്‍ഗ്ഗത്തില്‍ സേവനം അനുഷ്ഠിക്കുന്ന അവിടുത്തെ അനുയായികള്‍ക്കും അവ മനസ്സമാധാനം നല്‍കുന്നുണ്ട്. വേണ്ടുന്ന കാര്യം ഉപദേശിച്ചു കഴിഞ്ഞാല്‍ പിന്നെ, ഇഷ്ടമുള്ളവര്‍ സ്വീകരിച്ചുകൊള്ളട്ടെ, അല്ലാത്തവര്‍ നിരസിച്ചുകൊള്ളട്ടെ എന്നുവെച്ചു സമാധാനിക്കേണ്ടതാണെന്നും, മനസ്സുമുട്ടി ക്ലേശിക്കേണ്ടതില്ലെന്നും അവ അനുസ്മരിപ്പിക്കുന്നു. മേല്‍പറഞ്ഞതില്‍നിന്നു 2ഉം 3ഉം വചനങ്ങളുടെ താല്‍പര്യം വ്യക്തമാണല്ലോ. ചില ആളുകള്‍ രണ്ടാം വചനത്തിന്റെ താല്‍പര്യം: ‘നീ ...
Ancora nessuna recensione